ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ അബുഹലീഫ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. അബുഹലീഫ കലാ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ കല കുവൈറ്റ്‌ പ്രവർത്തകരും, കുടുംബാംഗങ്ങളുമടക്കം നൂറോളം പേർ പങ്കെടുത്തു. കല കുവൈറ്റ്‌ പ്രസിഡന്റ്‌ സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി, ജോ:സെക്രട്ടറി പ്രസീത്‌ കരുണാകരൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മേഖലാ കമ്മിറ്റി അംഗങ്ങൾ പരിപാടിയ്ക്ക്‌ നേതൃത്വം നൽകി.

You May Also Like

Leave a Reply