കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച ഹൃസ്വചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു

 

കുവൈറ്റ്‌ സിറ്റി: കേരള അന്താരാഷ്ട്ര ഹ്രസ്വചിത്ര ഡോക്യുമെന്ററി ചലച്ചിത്രമേളയിൽ ഹൃസ്വചിത്രങ്ങൾക്ക്‌ പ്രദര്ശനാനുമതി നിഷേധിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച്‌ കല കുവൈറ്റ്‌ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രദർശനം സംഘടിപ്പിച്ചു.

പ്രവാസലോകത്തെ പരിമിതികൾക്കുള്ളിൽ നിന്ന് മുനിർ അഹമദ്‌ സംവിധാനം ചെയ്ത “മുഹാജിർ” എന്ന ഹൃസ്വചിത്രവും, പി.എൻ രാമചന്ദ്ര സംവിധാനം ചെയ്ത ‘ദി അണ്ബെയറബിൾ ബീയിങ് ഓഫ് ലൈറ്റ്നസ്’, മലയാളിയായ കാത്തു ലൂക്കോസ് സംവിധാനം ചെയ്ത മാർച്ച് – മാർച്ച്- മാർച്ച്, എൻ.സി ഫാസിൽ – ഷോൺ സെബാസ്റ്റ്യന് എന്നിവര് സംവിധാനം ചെയ്ത ‘ഇൻ ദ ഷേയ്ഡ് ഓഫ് ഫാളൻ ചിനാർ ‘ എന്നീ ഡോക്യുമെന്ററികളുമാണ് പ്രദർശിപ്പിച്ചത്‌.

അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ കല കുവൈറ്റ്‌ പ്രസിഡന്റ്‌ സുഗതകുമാറിന്റെ അദ്ധ്യക്ഷതയിൽ‌ നടന്ന പരിപാടി പ്രവാസി ക്ഷേമ ബോർഡ്‌ ഡയറക്ടർ എൻ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സർഗ്ഗാത്മകതകൾക്ക്‌ വിലക്കേർപ്പെടുത്തുന്ന ഇത്തരം നീക്കങ്ങളിലൂടെ ഇന്ത്യയിൽ സാംസ്കാരിക അടിയന്തിരാവസ്ഥയ്ക്ക്‌ തുടക്കം കുറിച്ചിരിക്കുകയാണെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ.സജി ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. അനുമതി നിഷേധിച്ച ഹൃസ്വചിത്രങ്ങളെക്കുറിച്ച്‌ നിമിഷ രാജേഷ്‌ വിശദീകരിച്ചു. ഫിലിം സൊസൈറ്റി കൺവീനർ രാജേഷ്‌ സ്വാഗതവും, കല കുവൈറ്റ്‌ അബ്ബാസിയ മേഖലാ സെക്രട്ടറി മൈക്കിൾ ജോൺസൺ നന്ദിയും രേഖപ്പെടുത്തി.

മരുഭൂമിയിലെ ആടുജീവിതത്തെപ്പറ്റി പയുന്ന ‘മുഹാജിർ’ എന്ന ഹൃസ്വചിത്രത്തിന് അതിന്റെ പേരാണ് അനുമതി നിഷേധിക്കാൻ കാരണമായത്‌. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ജാതിവിവേചനത്തെതുടർന്ന് രക്തസാക്ഷിയായ രോഹിത് വെമുലയെക്കുറിച്ചും, ജെ.എൻ.യു വിലെ വിദ്യാര്ഥിപ്രക്ഷോഭത്തെക്കുറിച്ചും, കശ്മീരിനെക്കുറിച്ചുമായിരുന്നു മറ്റ്‌ ഡോക്യുമെന്ററികൾ

You May Also Like

Leave a Reply