കല കുവൈറ്റ് “സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ” സംഘടിപ്പിക്കുന്നു 

കുവൈറ്റ് സിറ്റി: 40 )൦ വാർഷികാഘോഷങ്ങളുടെ ഭാഗമായി, കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കുവൈറ്റിലെ ഇന്ത്യക്കാർക്കായി “സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ” സംഘടിപ്പിക്കുന്നു. കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 27ന് വൈകീട്ട് 3 മണിക്ക് ഖൈത്താൻ കാർമൽ സ്‌കൂളിൽ വെച്ചാണ്  പരിപാടി സംഘടിപ്പിക്കുന്നത്.  3 മിനിറ്റ് വരെ  ദൈർഘ്യമുള്ള, ഇന്ത്യൻ ഭാഷകളിൽ തയ്യാറാക്കിയ ഫിലിമുകളാണ് മത്സരത്തിന് പരിഗണിക്കുക. മലയാളമല്ലാത്ത മറ്റ് ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ്ടൈറ്റില്‍ നിര്‍ബന്ധമാണെന്ന് ഫിലിം സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മാർച്ച് 31ന് മുൻപായി www.kalakuwait.com  എന്ന വെബ്സൈറ് മുഖേന രെജിസ്റ്റർ ചെയ്യണം.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ജ്യോതിഷ്.പി.ജി കൺവീനറായുള്ള സംഘാടക സമിതി രൂപീകരിച്ചു.  കല കുവൈറ്റ് കല വിഭാഗം  സെക്രട്ടറി രഹീൽ കെ. മോഹൻദാസ്, ഫിലിം സൊസൈറ്റി ജനറൽ കൺവീനർ ടി.വി.ജയൻ, കൺവീനർമാരായ രാജേഷ് കമ്പള, സജീവ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു. കൂടുതൽ വിവരങ്ങൾക്ക് 60737565, 66013891, 97341639, 60414869 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Leave a Reply