കല കുവൈറ്റ് ഫഹാഹീൽ മേഖല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ മേഖലയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് & ജർമ്മൻ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ ഫിസിഷൻ ,ഗൈനക്കോളജി ,നേത്ര പരിശോധന, ബ്ലഡ് ഷുഗർ ,BP ചെക്കപ്പ് തുടങ്ങിയ വിഭാഗത്തിൽ 4 ഡോക്ടർമാരുടെയും 6 പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സേവനം ഉണ്ടായിരുന്നു. മെഡിക്കൽ ക്യമ്പിനൊപ്പം വനിതകൾക്കായ് ക്യാൻസർ ബോധവത്കരണ ക്ലാസ്സും ഉണ്ടായിരുന്നു. മംഗഫ് കലാ സെന്ററിൽ ഫഹാഹീൽ മേഖല പ്രസിഡന്റ് അനൂപ് മങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പ് കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ ഉൽഘാടനം ചെയ്തു. മേഖല സെക്രട്ടറി രവീന്ദ്രൻ പിള്ള സ്വാഗതം ആശംസിച്ചു. ബ്രിട്ടീഷ് മെഡിക്കൽ സെന്റർ ,മാർക്കറ്റിംഗ് മാനേജർ നിധി സുനീഷ് ,കല കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രസിദ് കരുണാകരൻ , കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ജിജി ജോർജ്, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ,മേഖല എക്സിക്യുട്ടീവ് അംഗങ്ങൾ , എന്നിവർ പങ്കെടുത്തു. കല കുവൈറ്റ് മേഖല എക്സിക്യൂട്ടീവ് അംഗം തോമസ് എബ്രഹാം നന്ദിപറഞ്ഞു. രാവിലെ 8 മണി മുതൽ ആരംഭിച്ച ക്യാമ്പിൽ 250 പേർക്ക് രോഗനിർണ്ണയവും, പരിശോധനകളും ലഭ്യമായി.

Leave a Reply