കല കുവൈറ്റ് “ബാലകലാമേള 2018” രെജിസ്ട്രേഷൻ തുടരുന്നു

കുവൈറ്റ് സിറ്റി > നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിക്കുന്ന ബാലകലാമേള 2018ന്റെ രെജിസ്ട്രേഷൻ തുടരുന്നു. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഏപ്രിൽ 27നു മുൻപായി www.kalakuwait.com എന്ന വെബ്സൈറ് വഴി പേരുകള്‍ രെജിസ്റ്റർ ചെയ്യാവുന്നതാണ്. മെയ് 4 വെള്ളിയാഴ്ച്ച, അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ചാണ് ബാലകലാമേള 2018 നടക്കുന്നത്.

പത്തോളം സ്റ്റേജുകളിലായി കുവൈത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ അരങ്ങേറും. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാന്‍സ്, പ്രച്ഛന്ന വേഷം, കവിതാപാരായണം, പ്രസംഗം, ശാസ്ത്രീയ സംഗീതം, ലളിതഗഗാനം, മോണോആക്ട് തുടങ്ങിയ സ്റ്റേജിനങ്ങള്‍ക്ക് പുറമെ രചനാ മത്സരങ്ങളും മേളയുടെ ഭാഗമായി നടക്കും. കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായി കഥ പറയല്‍ മത്സരവും, പ്രച്ഛന്ന വേഷ മത്സരവും ഇത്തവണ പുതിയതായി ആരംഭിക്കും.

മത്സര വിജയികൾക്കുള്ള സമ്മാന വിതരണം “ബാലകലാമേള 2018” വേദിയിൽ വെച്ച് നടക്കും. ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന സ്‌കൂളിനുള്ള എവര്‍ റോളിംഗ് ട്രോഫിയും, കലാതിലകം, കലാപ്രതിഭ എന്നിവ നേടുന്നവര്‍ക്കുള്ള സ്വര്‍ണ്ണ മെഡലുകളും മെയ് 11 നു, ഖാൽദിയ യൂണിവേഴ്‌സിറ്റി തിയറ്ററിൽ വെച്ച് നടക്കുന്ന കല കുവൈറ്റ് മെഗാ സാംസ്‌കാരിക പരിപാടിയായ “തരംഗം 2018″ൽ വെച്ച് സമ്മാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 94041755, 97262978, 66284396, 55575492, 24317875 എന്നീ നമ്പറുകളില്‍ കല കുവൈറ്റ് പ്രവര്‍ത്തകരെ ബന്ധപ്പെടാവുന്നതാണ്.

Leave a Reply