കല കുവൈറ്റ് ബാലകലാമേള 2018; ഒരുക്കങ്ങൾ പൂർത്തിയയായി

കുവൈറ്റ് സിറ്റി: 40)o വാർഷികാഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി കേരള ആർട്ട് ലവേഴ്സ് അസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിക്കുന്ന ബാലകലാമേള-2018ന്റെ ഒരുക്കങ്ങൾ പൂർത്തിയയായി. മെയ് 4 വെള്ളിയാഴ്ച്ച, രാവിലെ 8.30 മുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വെച്ചാണ് ബാലകലാമേള സംഘടിപ്പിച്ചിരിക്കുന്നത്.

ലയം, താളം, നിറം, വർണ്ണം, മേളം, രാഗം, നിള, താനം, പല്ലവി എന്നിങ്ങന്നെ 9 വേദികളിലായി, കുവൈത്തിലെ വിവിധ സ്കൂളുകളിലെ ആയിരത്തോളം കുട്ടികള്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ ബാലകലാമേളയിൽ അരങ്ങേറും. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ്, പ്രച്ഛന്ന വേഷം, കവിതാപാരായണം, പ്രസംഗം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മോണോആക്ട്, കിന്റർഗാർഡൻ വിഭാഗത്തിലെ കുട്ടികൾക്കായി കഥ പറയൽ മത്സരം തുടങ്ങിയ സ്റ്റേജിനങ്ങൾക്ക് പുറമെ രചനാ മത്സരങ്ങളും മേളയുടെ ഭാഗമായി നടക്കും.

ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന സ്‌കൂളിന് എവർ റോളിംഗ് ട്രോഫിയും, കലാതിലകം, കലാപ്രതിഭ എന്നിവ നേടുന്നവർക്ക് സ്വർണ്ണ മെഡലും സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്ക് 94041755, 97262978, 66284396, 55575492, 24317875 എന്നീ നമ്പറുകളിൽ കല കുവൈറ്റ് പ്രവർത്തകരെ ബന്ധപ്പെടാവുന്നതാണ്.

Leave a Reply