സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ സാമൂഹിക വിഭാഗത്തിന്റെ നേതൃത്വത്തിൽ അബുഹലീഫ മേഖലയിൽ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. പ്രവാസികളുടെ, പ്രത്യേകിച്ച്‌ ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണാർത്ഥം സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ ഫർവാനിയ ബദർ അൽ സമാ മെഡിക്കൽ സെന്ററിലെ യൂറോളജി, ഇന്റേണൽ മെഡിസിൻ, ഓർത്തോ തുടങ്ങി വിവിധ വിഭാഗത്തിലുള്ള വിദഗ്ദ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുകളും പങ്കെടുത്തു. പ്രമേഹം, ബ്ലഡ്‌ പ്രഷർ, ഇ.സി.ജി ഉൾപ്പെടെയുള്ള സേവനങ്ങളും ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു. 

മെഡിക്കൽക്യാമ്പ്‌ ചെയർമാൻ ശ്രീ.അശോക്‌ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കല കുവൈറ്റ്‌ ജന.സെക്രടറി ജെ.സജി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ്‌ സാമൂഹിക വിഭാഗം സെക്രട്ടറി ജിജി ജോർജ്ജ്‌, മേഖലാ സെക്രട്ടറി ശ്രീ. എം.പി.മുസ്ഫർ, ബദർ അൽ-സമ സീനിയർ ഡോക്ടറും, യൂറോളജിസ്റ്റുമായ ഡോ:രാജശേഖരൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ്‌ ജനറൽ കൺവീനർ ജിതിൻ പ്രകാശ്‌ സ്വാഗതവും കേന്ദ്രക്കമ്മറ്റിയംഗം നാസർ കടലുണ്ടി നന്ദിയും രേഖപ്പെടുത്തി. 

കലയിലെ അംഗങ്ങൾക്ക്‌ പുറമെ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറു കണക്കിനു പേർ സേവനം ഉപയോഗപ്പെടുത്തി. ബദർ അൽ-സമ മെഡിക്കൽ സെന്റർ ബ്രാഞ്ച്‌ മാനേജർ അബ്ദുൾ റസാഖ്‌, മാർക്കറ്റിംഗ്‌ മാനേജർ നിതിൻ മേനോൻ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവും, കല കുവൈറ്റ്‌ അബുഹലീഫ മേഖലാ കമ്മിറ്റി അംഗങ്ങളും ക്യാമ്പിനു നേതൃത്വം നൽകി.

You May Also Like

Leave a Reply