കല കുവൈറ്റ് അബ്ബാസ്സിയ-സാൽമിയ മേഖല ഓണാഘോഷം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസ്സിയ-സാൽമിയ മേഖല ഓണാഘോഷം സംഘടിപ്പിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടന്ന ഓണാഘോഷം കുവൈറ്റിലെ മുതിർന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ജോൺ മാത്യു ഉദ്ഘാടനം ചെയ്തു. കുവൈറ്റ് മലയാളി സമൂഹത്തിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകർ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് കല കുവൈറ്റ് പ്രസിഡന്റ് സി.എസ്.സുഗതകുമാർ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതമാശംസിച്ചു. പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ, വനിതാവേദി ജനറൽ സെക്രട്ടറി ടോളി പ്രകാശ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ട്രഷറർ രമേശ് കണ്ണപുരം, കല കുവൈറ്റ് വൈസ് പ്രസിഡന്റ് കെ.വി.നിസാർ, അബ്ബാസിയ മേഖല സെക്രട്ടറി മൈക്കിൾ ജോൺസൺ, സാൽമിയ മേഖല സെക്രട്ടറി അരുൺ കുമാർ  എന്നിവർ സംബന്ധിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സണ്ണി സൈജേഷ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

സാംസ്കാരിക ഘോഷയാത്രയോടുകൂടിയാണ് ഓണാഘോഷ പരിപാടികൾ ആരംഭിച്ചത്. ചെണ്ടമേളവും, പുലികളിയും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ഓണത്തോടനുബന്ധിച്ച് കല കുവൈറ്റ് പ്രവർത്തകർ തന്നെ ഒരുക്കിയ ഓണസദ്യ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.

ആഘോഷങ്ങളുടെ ഭാഗമായി കല കുടുംബാംഗങ്ങളുടെ വിവിധയിനം കലാ പരിപാടികൾ വേദിയിൽ അരങ്ങേറി. കുട്ടികൾക്കും മുതിർന്നവർക്കുമായി ഓണപ്പൂക്കളവും, വിവിധ കായിക മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം കമ്മിറ്റിയാണ് പ്രവർത്തിച്ചിരുന്നത്.

You May Also Like

Leave a Reply