വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കൽ യഞ്ജത്തിൽ പ്രവാസികളും പങ്കാളികളാകുക: കല കുവൈറ്റ്

കുവൈറ്റ് സിറ്റി: ഹരിത കേരളം മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 1 കോടി വൃക്ഷത്തൈകൾ വെച്ചു പിടിപ്പിക്കാനുള്ള കേരള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പ്രവാസികളോടും പങ്കാളികളാകാൻ കല കുവൈറ്റ് അഭ്യർത്ഥിച്ചു.

പ്രകൃതിവിഭവങ്ങളുടെ സമൃദ്ധിയാല്‍ അനുഗൃഹീതമായിരുന്ന നമ്മുടെ കേരളത്തിലെ പ്രകൃതിക്ക് മനുഷ്യസഹജമായ ദുരാഗ്രഹങ്ങളും സ്വാര്‍ഥചിന്തയും കാരണം മങ്ങലേറ്റുകൊണ്ടിരിക്കുകയാണ്. ജലസമൃദ്ധമായിരുന്ന നദികളും, വര്‍ഷത്തില്‍ രണ്ടുതവണ കൃത്യമായി ലഭിച്ചിരുന്ന കാലവര്‍ഷവും കേരളീയ ജീവിതക്രമത്തെത്തന്നെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളായിരുന്നു. എന്നാൽ കടുത്ത വേനലിൽ നദികൾ വറ്റി വരണ്ടു, കാലവർഷം ശരിക്ക് ലഭിക്കാതെയായി. ഈയൊരു സാഹചര്യത്തിൽ കേരള സർക്കാറിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിൽ നാട്ടിലുള്ള കല കുവൈറ്റ് പ്രവർത്തകരും, പ്രവാസി കുടുംബങ്ങളും പങ്കു ചേരണമെന്ന് കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി എന്നിവർ ആവശ്യപ്പെട്ടു.

കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി തീരുമാനപ്രകാരം പരിസ്ഥിതി ദിനമായ ഇന്ന് നാട്ടിലുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നൗഷാദ്‌.സി.കെ (കണ്ണൂർ), രവീന്ദ്രൻ പിള്ള (കൊല്ലം), ജിജൊ (എറണാകുളം), ടോളി പ്രകാശ്‌ (തിരുവനന്തപുരം) എന്നിവർ വൃക്ഷത്തൈകൾ നട്ട്‌ യഞ്ജത്തിൽ പങ്കാളികളായ്‌.

You May Also Like

Leave a Reply