ഗ്ലോബൽ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി പാർപ്പിട പദ്ധതി: കല കുവൈറ്റിന് ലഭിച്ച വീടിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ കമ്പനിയായ ഗ്ലോബൽ ഇന്റർനാഷണൽ ജനറൽ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ച്‌ നടപ്പാക്കുന്ന പാർപ്പിട പാദ്ധതിയിൽ കല കുവൈറ്റിന് ലഭിച്ച വീടിന്റെ തറക്കല്ലിടൽ കർമ്മം സി.പി.ഐ.എം കൊല്ലം ജില്ലാ സെക്രട്ടറി കെ.എൻ.ബാലഗോപാൽ നിർവ്വഹിച്ചു. പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകാൻ 5 ലക്ഷം രൂപയാണ് കമ്പനി നൽകുന്നത്. കൊല്ലം അമ്പലത്തുംകാല ചിറക്കോണത്ത് മേലതിൽ രാജമ്മയ്ക്കാണ് കല കുവൈറ്റ് മുഖേനയുള്ള വീട് ലഭിക്കുന്നത്.

വീടുപണിക്കുള്ള ആദ്യ ഗഡുവായ ഒന്നര ലക്ഷം രൂപ കല കുവൈറ്റ് പ്രവർത്തകൻ ജോൺസൺ ജോർജ്ജ് കൈമാറി. തറക്കല്ലിടൽ ചടങ്ങിൽ സി.പി.ഐ.എം നേതാക്കളായ പി.എ.എബ്രഹാം, ഗോപുകൃഷ്‍ണൻ, ആർ.ശിവാനന്ദൻ എന്നിവർ സംബന്ധിച്ചു.

You May Also Like

Leave a Reply