വര്‍ഗീയ വിരുദ്ധ സമ്മേളനം

എന്ത് വിലകൊടുത്തും മത നിരപേക്ഷത സരംക്ഷിക്കും, പിണറായി വിജയന്‍

കുവൈറ്റ്‌ സിറ്റി: എന്ത് വില നല്‍കിയും നാടിന്‍റെ മത നിരപേക്ഷത സംരക്ഷിക്കാന്‍ ഇടതു മതനിരപേക്ഷ ശക്തികള്‍ മുന്നിലുണ്ടാകുമെന്നു സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രസ്താവിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധിഘട്ടത്തിൽ പ്രവാസി മലയാളികൾ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കലയുടെ ഈ മഹാസമ്മേളനമെന്നു കല കുവൈറ്റ്‌ സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞു. കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത് അദ്ധ്യക്ഷനായിരുന്നു. രാജ്യത്തിന് എന്ത് സംഭവിക്കും എന്ന ആശങ്ക വ്യാപകമാവുകയാണ്. വർഗീയതപോലെ ജനജീവിതം ആകെ തകർക്കുന്ന ഉദാരവത്കരണനയം മറ്റൊരു വിപത്തായി രാജ്യത്തെ പ്രതിസന്ധിയിലാകുന്നു. വർഗീയതും ഉദാരണവത്കരണ നയങ്ങളും രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.

info@kalaonweb.com