മാതൃഭാഷ അധ്യാപകർക്ക് ഊർജ്ജം പകർന്ന് അധ്യാപക പരിശീലന കളരി

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ. കല കുവൈറ്റിന്റേയും കേരള സർക്കാർ മലയാളം മിഷന്റേയും നേതൃത്വത്തിൽ നടന്നു വരുന്ന സൌജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി അധ്യാപകർക്കുള്ള പരിശീലന കളരി അധ്യാപകർക്ക് പുതിയൊരു ഊർജ്ജമായി. മലയാള മിഷൻ അധ്യാപകൻ കുഞ്ഞികൃഷ്ണൻ മാഷിന്റെ നേതൃത്വത്തിൽ നടന്ന കളരി അധ്യാപകരെ സംവേദനത്തിന്റെ പുതിയ ലോകത്തേക്ക് അധ്യാപകരെ കൊണ്ടുപോയി. പ്രവാസലോകത്ത് ജീവിക്കുന്ന കുട്ടികൾക്കായി നടത്തുന്ന ഭാഷാ പഠനം ഏതു രീതിയിലായിരിക്കണമെന്ന് കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പരിശീലനം നൽകിയത് പങ്കെടുത്തവർക്ക് പുതിയൊരു അനുഭവമായി. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മാതൃഭാഷ ക്ലാസ്സിലെ നൂറിലധികം അധ്യാപകരാണ് പർശീലന കളരിയിൽ പങ്കെടുത്തത്.
കല കുവൈറ്റ് മംഗഫ് കല സെന്ററിൽ വെച്ചു നടന്ന പരിപാടി കല കുവൈറ്റ് മുതിർന പ്രവർത്തകൻ സാം പൈനുംമൂട് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി സണ്ണി സൈജേഷ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് കല കുവൈറ്റ് മാതൃഭാഷ സമിതി ജനറൽ കൺ‌വീനർ സജീവ് എം. ജോർജ്ജ് സ്വാഗതം ആശംസിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ ഉദ്ഘാടന ചടങ്ങിന് നന്ദി രേഖപ്പെടുത്തി. പരിശീലന കളരിക്ക് ഫഹാഹീൽ മേഖല സെക്രട്ടറി ജിജൊ ഡൊമിനിക്ക് നന്ദി രേഖപ്പെടുത്തി.
ഇതിനോടനുബന്ധിച്ച് ഈ വർഷത്തെ മാതൃഭാഷ പഠന ക്ലാസ്സിലെ കുട്ടികൾക്കായി അവരുടെ സർഗവാസനകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കുഞ്ഞികൃഷ്ണൻ മാഷിന്റെ നേതൃത്വത്തിൽ നാടക കളരിയും ഒരുക്കിയിട്ടുണ്ട്.
 

You May Also Like

Leave a Reply