Thread Rating:
  • 1 Vote(s) - 5 Average
  • 1
  • 2
  • 3
  • 4
  • 5
ഒക്ടോബര്‍ അനുസ്മരണ സമ്മേളനം
#1
കല കുവൈറ്റ്‌, ‘ഒക്ടോബര്‍ അനുസ്മരണ സമ്മേളനം’ 30 വെള്ളിയാഴ്ച
പ്രൊഫ: കെ.ഇ.എന്‍.കുഞ്ഞഹമ്മദ് മുഖ്യാതിഥി


കുവൈറ്റ്‌സിറ്റി:കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ നേതൃത്വത്തില്‍ ഒക്ടോബര്‍ മാസത്തില്‍ മണ്മറഞ്ഞു പോയ കലാ സാഹിത്യ രംഗത്തെ പ്രഗല്ഭരായിരുന്ന വയലാര്‍, ചെറുകാട്, ഡോ. കെ.എന്‍.എഴുതച്ച്ചന്‍, ജോസഫ്‌ മുണ്ടശ്ശേരി എന്നിവരുടെ സ്മരണ പുതുക്കിക്കൊണ്ടുള്ള സമ്മേളനം ഒക്ടോബര്‍ 30 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടക്കും.
‘അസഹിഷ്ണുതയുടെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും പുരോഗന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായ പ്രൊഫസര്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ സാല്‍മിയ (സീനിയര്‍) യിലാണ് പരിപാടികള്‍ നടക്കുന്നത്. കല കുവൈറ്റ്‌ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്ന സംഗീത ശില്പവും ചടങ്ങിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പരിപാടികളെ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് 67765810 50698344 66863957 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


[Image: 10003769_1044618822236072_8157766851034172514_o.jpg]
asaf ali ahammad

Reply


Forum Jump:


Users browsing this thread: 1 Guest(s)