കല കുവൈറ്റ് ഫുട്ബോൾ ഷൂട്ടൌട്ട് മത്സരം സംഘടിപ്പിക്കുന്നു.

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ ബി യൂണിറ്റിന്റെ നേതൃത്വത്തിൽ കല കുവൈറ്റ് അംഗങ്ങൾക്കായി ഫുട്ബോൾ ഷൂട്ട് ഔട്ട് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 2019 സെപ്തംബര് 27 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ അബുഹലീഫയിൽ വെച്ചാണ് ടൂർണമെന്റ് ഒരുക്കിയിരിക്കുന്നത്. ടീം അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുക . പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ സെപ്റ്റംബർ 24-നു മുന്പായി പേരുകൾ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി 66136914, 60603973, 55575492 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

നിയമാവലി

  1. കലയുടെ അംഗങ്ങൾക്ക് മാത്രമായാണ് ടൂണമെന്റ് സംഘടിപ്പിക്കുന്നത്.
  2. യൂണിറ്റ് അടിസ്ഥാനത്തിലാണ് ടീമുകൾ പേരുകൾ രജിസ്റ്റർ ചെയേണ്ടത്.
  3. ഒരു യൂണിറ്റിന് ഒന്നിൽ കൂടുതൽ ടീമുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
  4. ഒരു ടീമിൽ ഗോളി അടക്കം 5 പേർ മാത്രമേ ഉണ്ടാകുവാൻ പാടുള്ളു.
  5. ഒരു ടീമിന് 5 ഷോട്ടുകൾ ആയിരിക്കും (ഗോളി അടക്കം).
  6. സമനില ആണെങ്കിൽ സഡൻ ഡെത്തിലൂടെ (മൂന്ന് ഷോട്ട്) വിജയികളെ തീരുമാനിക്കും. (അതിലും സമനില ആണെങ്കിൽ ടോസിലൂടെ )
  7. ടൂർണമെന്റിൽ പങ്കെടുക്കുന്നവർ ബൂട്ടും/ഷൂസ്, ഷോർട്ട്സും നിർബന്ധമായും ധരിക്കണം

Leave a Reply