എന്റെ കൃഷി 2018; അബുഹലീഫ മേഖലാ അവാർഡ് വിതരണവും, കർഷക സംഗമവും സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈറ്റിന്‍റെ നേതൃത്വത്തില്‍ നടത്തിയ ‘എന്‍റെ കൃഷി’ കാർഷിക മത്സരത്തിന്റെ അബുഹലീഫ മേഖലാ അവാർഡ് വിതരണവും, കർഷക സംഗമവും സംഘടിപ്പിച്ചു. അബുഹലീഫ കല സെനറ്ററിൽ വെച്ച് നടന്ന പരിപാടി കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ ഉദ്‌ഘാടനം ചെയ്തു. അബുഹലീഫ മേഖലാ പ്രസിഡന്റ് പി.ബി.സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ, കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, ജോ:സെക്രട്ടറി എം.പി.മുസ്ഫർ, വൈസ് പ്രസിഡന്റ് പ്രസീത് കരുണാകരൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. “എന്റെ കൃഷി” കോർഡിനേറ്ററും, കേന്ദ്ര കമ്മിറ്റി അംഗവുമായ വി.വി.രംഗൻ ഈ വർഷത്തെ മത്സരത്തെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് മേഖലാതല വിജയികളായവർക്കുള്ള മൊമെന്റോ വിതരണവും, പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. അബുഹലീഫ മേഖലയിൽ നിന്ന് ശിവ അജയ്, ഫെബീന റഷീദ്, ആന്റോ എം.ജോസഫ്, റിമ ടെന്നി എബ്രഹാം, അനൂജ് ഇല്ലത്ത് എന്നിവരാണ് പ്രോത്സാഹന സമ്മാനത്തിനർഹരായവർ. കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു , പ്രസിഡന്റ് ആർ.നാഗനാഥൻ, ജോ സെക്രട്ടറി മുസ്ഫർ, വൈസ് പ്രസിഡന്റ് പ്രസീത് കരുണാകരൻ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ, കല കുവൈറ്റ് മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ്, അബുഹലീഫ മേഖലാ സെക്രട്ടറി പ്രജോഷ്, മേഖലാ പ്രസിഡന്റ് പി.ബി.സുരേഷ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജെ.സജി, ജ്യോതിഷ് ചെറിയാൻ, രംഗൻ, ഫഹാഹീൽ മേഖലാ സെക്രട്ടറി രവീന്ദ്രൻ പിള്ള, മുതിർന്ന അംഗം സുദർശനൻ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.

എന്റെ കൃഷി മേഖലാ കോർഡിനേറ്റർ മാത്യു ഉമ്മൻ സ്വാഗതം പറഞ്ഞ ചടങ്ങിന് മേഖലാ സെക്രട്ടറി പ്രജോഷ് നന്ദി രേഖപ്പെടുത്തി. എന്റെ കൃഷി മത്സരാർത്ഥികളും, കല പ്രവർത്തകരുമുൾപ്പടെ നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply