“എന്റെ കൃഷി 2017” പുരസ്‌കാര വിതരണം മെയ് 20ന്

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ ‘എ’ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നടത്തിയ “എന്‍റെ കൃഷി 2017” ന്റെ പുരസ്‌കാര വിതരണം മെയ് 20ന് അബുഹലീഫ കലാ സെന്ററിൽ വെച്ച് നടക്കും. വൈകീട്ട് 6 മണിക്ക് നടക്കുന്ന പരിപാടിയിൽ പ്രശസ്ത സിനിമാ നടനും, സാംസ്കാരിക പ്രവർത്തകനുമായ വി.കെ.ശ്രീരാമൻ മുഖ്യാതിഥിയായി പങ്കെടുക്കും. സമ്മാനാർഹരായവരെ പരിപാടിയിൽ വെച്ച് പ്രഖ്യാപിക്കും. മല്‍സര വിജയികളായ ഒന്നും , രണ്ടും, മൂന്നും സ്ഥാനങ്ങള്‍ക്ക്  യഥാക്രമം “കര്‍ഷ പ്രതിഭ”, “കര്‍ഷക മിത്ര”, “കര്‍ഷക ബന്ധു” പുരസ്കാരങ്ങള്‍ മുഖ്യാതിഥി സമ്മാനിക്കും.

കലയുടെ അംഗങ്ങളിലും, കുട്ടികളിലും കൃഷിയോടുള്ള അഭിരുചി ഉണ്ടാക്കിയെടുക്കുന്നതിനുള്ള  ഒരു ചുവട് വയ്പ്പായാണ് “എന്റെ കൃഷി 2017” നടപ്പാക്കിയത്. മാര്‍ച്ച് 19 മുതല്‍ മേയ് 15  വരെ നീണ്ട് നിന്ന മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു.

You May Also Like

Leave a Reply