കെകെ രാമചന്ദ്രന്‍നായരുടെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു

കുവൈറ്റ് സിറ്റി: ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍നായരുടെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു. രാഷ്ട്രീയത്തിനുപരിയായ വ്യക്തിബന്ധങ്ങള്‍ കാത്തു സൂക്ഷിച്ച നേതാവായിരുന്നു കെ കെ രാമചന്ദ്രന്‍നായര്‍. വായന, കല, സാഹിത്യം എന്നിവയില്‍ അതീവ തല്‍പരനായിരുന്നു അദ്ദേഹം. ചെങ്ങന്നൂരിന്റെ സമഗ്ര വികസനം സംബന്ധിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. സിപിഐ എമ്മിനും ഇടതുപക്ഷത്തിനും രാമചന്ദ്രന്‍ നായരുടെ വിയോഗം വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹത്തിൻറെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി എന്നിവർ അനുശോചന കുറിപ്പിലൂടെ അറിയിച്ചു.

Leave a Reply