ബിന്ദു പ്രസാദ്‌ നാട്ടിലേക്ക്‌ മടങ്ങി

കുവൈറ്റ് സിറ്റി: കാൻസർ ബാധിച്ച്‌ ഫർവാനിയ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്ന കോട്ടയം സ്വദേശി ബിന്ദുപ്രസാദ്‌ നാട്ടിലേക്ക്‌ മടങ്ങി. കല കുവൈറ്റ്‌ പ്രസിഡന്റ്‌ സുഗത കുമാർ, സജി തോമസ്‌ മാത്യു, കല കുവൈറ്റ്‌ കേന്ദ്രകമ്മിറ്റി അംഗങ്ങളായ മൈക്കിൾ ജോൺസൺ, ബിജു ജോസ്‌, അജിത്‌ കുമാർ, അബ്ബാസിയ മേഖലാ പ്രസിഡന്റ്‌ കിരൺ എന്നിവർ ബിന്ദുവിനെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു.

ശസ്ത്രക്രിയയെത്തുടർന്ന് അവശയായ ബിന്ദുവിനെ നാട്ടിലെത്തിക്കുന്നതിനായ്‌ കല കുവൈറ്റ്‌ സാമൂഹിക വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്‌. കഴിഞ്ഞ ഒന്നര വർഷമായി കുവൈറ്റിൽ ജോലി ചെയ്ത്‌ വരികയായിരുന്നു ബിന്ദു. സാമ്പത്തികമായ്‌ പിന്നോക്കം നിൽക്കുന്ന ഇവരെ സഹായിക്കാൻ നിരവധി പേർ സഹായ ഹസ്തവുമായെത്തി. കല മുഖേനയുള്ള സാമ്പത്തിക സഹായത്തിനു പുറമെ വിവിധ സംഘടനകളും ബിന്ദുവിനെ സഹായിക്കുന്നതിന് തയ്യാറായിരുന്നു.

You May Also Like

Leave a Reply