വേനൽക്കുളിരായി ബാലവേദി കുവൈറ്റ് നാടക പരിശീലന കളരി

കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റിൽ മൂന്നിടങ്ങളിലായി ഒരുക്കിയ നാടക കളരി വേനലവധിക്കാലത്ത് കുട്ടികൾക്ക് പുതിയ അനുഭവമായി മാറി. കുവൈറ്റിലെത്തിയ മലയാളം മിഷൻ അധ്യാപകൻ ശ്രീ. കുഞ്ഞികൃഷ്ണൻ മാഷിന്റെ നേതൃത്വത്തിലാണ് നാടക കളരി നടന്നത്. നിശ്ചല ദൃശ്യങ്ങളിലൂടെയും, സംഘമായുള്ള വിഷയാധിഷ്ടിത രംഗങ്ങളിലൂടെയും ക്രമാനുഗതമായി പുരോഗമിച്ച നാടക കളരി കുട്ടികളിൽ അഭിനയത്തിന്റെയും ദൃശ്യാവബോധത്തിന്റേയും ആദ്യപാഠങ്ങൾ പകർന്നു നൽകി. മൂന്നിടങ്ങളിലുമായി മുന്നൂറോളം കുട്ടികളാണ് നാടക കളരി പ്രയോജനപ്പെടുത്തിയത്. കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടിട്ടുള്ള ബാലവേദി കുവൈറ്റ്, ഈ വർഷത്തെ മാതൃഭാഷ പഠന ക്ലാസ്സിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തിയാണ് നാടക കളരി സംഘടിപ്പിച്ചത്.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന നാടക കളരി കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് സണ്ണി സൈജേഷ് ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈറ്റ് അംഗം ജോന്ന എലിസബത്ത് റോബിൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ബാലവേദി കുവൈറ്റ് അംഗം മാസ്റ്റർ അരവിന്ദ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ബാലവേദി രക്ഷാധികാരി സമിതി ചെയർമാൻ സജീവ് എം ജോർജ്ജ്, കല കുവൈറ്റ് ആക്ടിംഗ് മേഖല സെക്രട്ടറി ബിജു ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല രക്ഷാധികാരി സമിതി അംഗം സലീം രാജ് നന്ദി രേഖപ്പെടുത്തി.

റിച്ചി ജോർജ്ജിന്റെ അധ്യക്ഷതയിൽ സാൽമിയ കല സെന്ററിൽ നാടക കളരിക്ക് കുമാരി ഹെന സൂസൻ മാത്യു സ്വാഗതം പറഞ്ഞു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ. സജി, സാൽമിയ മേഖല സെക്രട്ടറി അരുൺ കുമാർ, മേഖല പ്രസിഡന്റ് അരവിന്ദൻ, കേന്ദ്രക്കമ്മിറ്റി അംഗം അനിൽ കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബാലവേദി കുവൈറ്റ് വൈസ് പ്രസിഡന്റ് അദ്വൈത് സജി നന്ദി രേഖപ്പെടുത്തി.

മംഗഫ് കല സെന്ററിൽ വെച്ചു നടന്ന ഫഹാഹീൽ-അബു ഹലീഫ മേഖലയിലെ കുട്ടികൾക്കായുള്ള നാടക കളരി ബാലവേദി രക്ഷാധികാരി സമിതി ചെയർമാൻ സജീവ് എം ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഷെറിൻ ഷാജു അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി ആൻസിലി തോമസ് സ്വാഗതം പറഞ്ഞു. ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാരി സമിതി അംഗം പി.ആർ. ബാബു ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബാലവേദി കുവൈറ്റ് അംഗം മരിയ ഗ്രേസ് മജു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

 

ഫോട്ടോകൾക്കായി താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക

ബാലവേദി കുവൈറ്റ് നാടക കളരി-2017, അബ്ബാസ്സിയ മേഖല

ബാലവേദി കുവൈറ്റ് നാടക കളരി-2017, സാൽമിയ മേഖല

ബാലവേദി കുവൈറ്റ് നാടക കളരി-2017, ഫഹാഹീൽ-അബു ഹലീഫ മേഖല

You May Also Like

Leave a Reply