ബാലവേദി കുവൈറ്റ് കുട്ടികൾക്കായി ദന്ത പരിശോധനാ ക്യാമ്പും, സെമിനാറും സംഘടിപ്പിക്കുന്നു.

കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റ്, ഇന്ത്യൻ ഡെന്റിസ്റ്റ്സ് അലയൻസ് ഇൻ കുവൈറ്റ്-IDAK എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി സൗജന്യ ദന്ത പരിശോധനാ ക്യാമ്പും, സെമിനാറും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 26 ഞായറാഴ്ച്ച 2.30 നു മംഗഫ് കല സെന്ററിൽ വെച്ചാണ് പരിപാടി. കുട്ടികളും ദന്ത സംരക്ഷണവും എന്ന വിഷയത്തിൽ സെമിനാർ പരിപാടിയുടെ ഭാഗമായി നടക്കും. IDAKയുടെ പ്രശസ്തരായ ഡോക്ടർമാർ പരിപാടിയിൽ സംബന്ധിക്കും. ആദ്യം രെജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്ക് മാത്രമാണ് സൗജന്യ ദന്ത പരിശോധന. ഫെബ്രുവരി 23ന് രെജിസ്ട്രേഷൻ അവസാനിക്കും. രെജിസ്ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ: 99582216, 60959968, 97683397.

Leave a Reply