ബാലാവേദി കുവൈറ്റ് സാൽമിയ മേഖലാ രക്ഷാധികാരസമിതി രൂപികരിച്ചു

ബാലാവേദി കുവൈറ്റ് സാൽമിയ മേഖലാ രക്ഷാധികാരസമിതി രൂപികരിച്ചു.കല കേന്ദ്ര കമ്മറ്റി അംഗം അനിൽകുമാറിന്റെ അധ്യഷതയിൽ സാൽമിയ കല സെന്ററിൽ നടന്ന യോഗത്തിൽ ബാലാവേദി കേന്ദ്ര രക്ഷാധികാരി സമിതി ചെയർമാൻ സജീവ് എം ജോർജ് രക്ഷാധികാര സമിതിയെക്കുറിച്ച്‌ വിശദീകരിച്ചു. മേഖലാ സെക്രട്ടറി അരുൺകുമാർ സ്വാഗതം പറഞ്ഞു. മേഖലാ രക്ഷാധികാര സമിതിയിലേക്ക്‌ ജെയ്സൺ പോൾ (കൺവീനർ), ജോർജ് തൈമണ്ണിൽ (രക്ഷാധികാരി), റെജി ജേക്കബ്ബ്‌ (ട്രഷറർ)എന്നിവർൾപ്പടെ പതിനൊന്നംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
കല ട്രഷറർ രമേശ് കണ്ണപുരം, ബാലാവേദി കേന്ദ്ര രക്ഷാധികാരസമിതി അംഗം രാജീവ്‌ അമ്പാട്ട് എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു .

Leave a Reply