ബാലവേദി കുവൈറ്റ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു. ആഗസ്ത് 18, വെള്ളിയാഴ്ച്ച അബ്ബാസിയ, അബുഹലീഫ, ഫഹാഹീൽ, സാൽമിയ എന്നീ നാല് മേഖലകളിലായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബാലവേദി കുട്ടികൾക്കൊപ്പം, കല കുവൈറ്റിന്റെ മാതൃഭാഷാ ക്‌ളാസുകളിലെ കുട്ടികളും പരിപാടിയിൽ പങ്ക്ചേരും. കലാ പരിപാടികൾക്കൊപ്പം, ക്വിസ് മത്സരങ്ങൾ, ദേശഭക്തിഗാന മത്സരം തുടങ്ങി വിവിധ മത്സരങ്ങളും ആഘോഷാത്തിന്റെ ഭാഗമായി നടക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
97213920 (അബ്ബാസിയ), 99153079 (അബുഹലീഫ), 97271467 (ഫഹാഹീൽ), 55989393 (സാൽമിയ)

You May Also Like

Leave a Reply