ബാലവേദി കുവൈറ്റ്- ഫഹാഹീൽ മേഖലാ രക്ഷാധികാര സമിതി രൂപീകരിച്ചു

കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റിന്റെ പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി ഫഹാഹീൽ മേഖലാ രക്ഷാധികാര സമിതി നിലവിൽ വന്നു. മംഗഫ് കല സെന്ററിൽ ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാര സമിതി ചെയർമാൻ സജീവ്.എം.ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര രക്ഷാധികാര സമിതി ജനറൽ കൺവീനർ രഹീൽ കെ.മോഹൻദാസ് ബാലവേദിയേക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് മേഖലാ രക്ഷാധികാര സമിതിയുടെ പ്രഖ്യാപനം  നടന്നു. സമിതിയേയാണ് തിരഞ്ഞെടുത്തത്.

ഹരീഷ് കുറുപ്പ് (രക്ഷാധികാരി), നോബി ആന്റണി(കൺവീനർ), ടി.ആർ.സുധാകരൻ (ട്രഷറർ), ദേവി സുഭാഷ്, ജയചന്ദ്രൻ, സരിത ഹരിപ്രസാദ്, പ്രജിഷ രാഘുനാഥൻ, ബാലമുരളി, അരുണ വിനോദ്, യൂസഫ് കെ.വി, ശ്രുതി പ്രിജി എന്നിവരാണ് പതിനൊന്നംഗ സമിതിയിലെ അംഗങ്ങൾ.

 

Leave a Reply