ബാലവേദി കുവൈറ്റ്‌ ചാച്ചാജി ക്ലബ്ബിനു പുതിയ ഭാരവാഹികൾ

ബാലവേദി കുവൈറ്റിന്റെ നേത്യത്വത്തിൽ രൂപീകൃതമായ ചാച്ചാജി ക്ലബിന്റെ ഈ വർഷത്തെ പ്രഥമ യോഗം മംഗഫ് കല സെന്ററിൽ വച്ച് കുമാരി ശ്രേയ ബാലമുരളിയുടെ അധ്യക്ഷതയിൽ നടന്നു. കുമാരി ഇന്ദുലേഖ ജയചന്ദ്രൻ സ്വാഗതവും, മാസ്റ്റർ അഭിരാം അനൂപ് ഇന്നത്തെ ചിന്താവിഷയവും അവതരിപ്പിച്ചു. ബാലവേദി കുവൈറ്റ്‌ കേന്ദ്ര രക്ഷാധികാര സമിതി ജനറൽ കൺവീനർ ശ്രീ. രഹീൽ.കെ.മോഹൻദാസ്, ശ്രീമതി കവിത അനൂപ് . ബാലവേദി കുവൈറ്റ്‌ കേന്ദ്ര രക്ഷാധികാര സമിതി അംഗങ്ങളായ ശ്രീമതി ഷെറിൻ ഷാജു. ശ്രീ.സനൽ, എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. കുമാരി ദേവിക ശശാംഗൻ യോഗത്തിന് നന്ദി രേഖപ്പെടുത്തി. യോഗത്തിൽ ഈവർഷത്തെ ഭാരവാഹികളെ തിരഞ്ഞടുത്തു. ശ്രീ.ബാലമുരളി പാനൽ അവതരിപ്പിച്ചു. ഭാരവാഹികളായി അക്ഷര സുദർശൻ (പ്രസിഡന്റ്‌),
ശ്രേയ ബാലമുരളി (വൈസ് പ്രസിഡന്റ),
അഭിരാം അനൂപ് (സെക്രട്ടറി),
ദേവിക ശശാംഗൻ (ജോ സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.
സിദ്ധാർഥ് ഹരിപ്രസാദ്
ഫാത്തിമ ഷാജു
ലിപിക നായർ എന്നിവരാണു മറ്റ്‌ എക്സിക്യൂട്ടീവ്‌ അംഗങ്ങൾ.

Leave a Reply