സാഹിത്യസായാഹ്നം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ദൃശ്യമാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടേയും വരവോടുകൂടി നമ്മൾ പലരിൽ നിന്നും വിടപറഞ്ഞ വായനാശീലത്തെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബു ഹലീഫ മേഖല സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. പുസ്തകങ്ങളിലൂടെയും പത്രങ്ങളിലൂടെയുമെല്ലാം വിജ്ഞാനം ആർജ്ജിച്ചിരുന്ന, വായനശാലകൾ സജീവമായി നിന്നിരുന്ന പഴയകാലത്തെ  തിരിച്ചുപിടിക്കുക, തിരക്കുപിടിച്ച പുതിയ കാലഘട്ടത്തിൽ വായനയെ മരിക്കാതെ കാത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അബു ഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പുസ്തക പരിചയ പരിപാടിയുടെ ഭാഗമായാണ് സാഹിത്യസായാഹ്നം സംഘടിപ്പിച്ചത്. അബു ഹലീഫ കല സെന്ററിൽ നടക്കുന്ന ഈ പുസ്തക അവതരണ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ എഴുതിയ ആടുജീവിതം എന്ന നോവലിന്റെ അവതരണം മേഖല സെക്രട്ടറി എം.പി. മുസ്ഫർ നിർവ്വഹിച്ചു. മേഖല പ്രസിഡന്റ് പി.ബി. സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് സണ്ണി സൈജേഷ് ഉദ്ഘാടനം ചെയ്തു. അബു ഹലീഫ മേഖല സാഹിത്യവിഭാഗം ചുമതലയുള്ള മണിക്കുട്ടൻ പരിപാടിക്ക് നന്ദി പറഞ്ഞു.

You May Also Like

Leave a Reply