കല കുവൈറ്റ് അബുഹലീഫ മേഖലാ ഓഫീസ് പ്രവർത്തനമാരംഭിച്ചു

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബു ഹലീഫ മേഖല ഓഫീസ് പ്രവർത്തനമാരംഭിച്ചു. ബഹുമാന്യനായ തൃപ്പൂണിത്തുറ MLA എം.സ്വരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. കല അബു ഹലീഫ മേഖല പ്രസിഡണ്ട് പി.ബി. സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അബു ഹലീഫ മേഖല സെക്രട്ടറി എം.പി.മുസഫർ സ്വാഗതം പറഞ്ഞു. കല കുവൈറ്റിന്റെ നാലാമത് ഓഫീസാണ് മെഹ്ബൂളയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കൂടുതൽ ക്യാമ്പ് മേഖലയായ അബുഹലീഫയിൽ സംഘടനാ കൂടുതൽ കരുത്താർജ്ജിക്കുന്നതിനു ഓഫീസ് സഹായകരമാകുമെന്ന് മേഖലാ സെക്രട്ടറി എം.പി.മുസ്ഫർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ. സജി, വനിതാ വേദിക്ക് വേണ്ടി ശുഭ ഷൈൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് കായിക വിഭാഗം സക്രട്ടറി നാസർ കടലുണ്ടി യോഗത്തിന് നന്ദി രേഖപെടുത്തി. കല കുവൈറ്റ് ട്രഷറർ രമേശ് കണ്ണപുരം, മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ്, കേന്ദ്ര കമ്മിറ്റി അംഗം ജ്യോതിഷ് ചെറിയാൻ, മേഖലാ എക്സിക്യൂട്ടീവ് അംഗം പി.ആർ.ബാബു എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Office Address: Mahboula Block 1, Street 139, Behind KRH Camp

Leave a Reply