അബ്ബാസ്സിയ ബി, ഡി, എച്ച്‌ യൂണിറ്റുകൾ സംയുക്തമായി കുടുംബ സംഗമം സംഘടിപ്പിച്ചു

കല കുവൈറ്റ്‌ അബ്ബാസ്സിയ  ബി, ഡി, എച്ച്‌ യൂണിറ്റുകൾ സംയുക്തമായി അബ്ബാസ്സിയ ഒലിവ്‌ ഓഡിറ്റോറിയത്തിൽ വെച്ച്‌ കുടുംബസംഗമം സംഘടിപ്പിച്ചു. മേഖലാപ്രസിഡണ്ട്‌ കിരൺ കാവുങ്ങൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ. സജി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രെട്ടറി മൈക്കിൾ ജോൺസൺ സ്വാഗതമാശംസിച്ച ചടങ്ങിൽ, ബി. യൂണിറ്റ്‌ കൺവീനർ ശ്രീജിത്ത്‌ ആർ.ഡി.ബി എരവിൽ, എച്ച്‌ യൂണിറ്റ്‌ കൺവീനർ ശ്രീകുമാർ വല്ലന എന്നിവർ ആശംസകളർപ്പിക്കുകയും, ഡി യൂണിറ്റ്‌ കൺവീനർ സുബിൻ നന്ദിരേഖപ്പെടുത്തുകയും ചെയ്തു.

യൂണിറ്റുകളിലെ മെംബർമാർതമ്മിൽ പരിചയപ്പെടലും വിവിധ കലാപരിപാടികളും കുട്ടികളുടെ നൃത്തനൃത്യങ്ങളും പാട്ടുകളും കളികളും അരങ്ങേറിയ പരിപാടിയിൽ ഗാനമേളയും ഭക്ഷണവും ഒരുക്കിയിരുന്നു. പരിപാടിയിൽ മേഖലയിൽനിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളും മേഖലാകമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

You May Also Like

Leave a Reply