*** Welcome to KALA, Kuwait ***
സോമകുമാറിനു യാത്രയപ്പ് നല്‍കി

കുവൈറ്റ്‌ സിറ്റി: നീണ്ടകാലത്തെ കുവൈറ്റിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ജോലി ആവശ്യാര്‍ത്ഥം യു.എ.ഇ യിലേക്ക് പോകുന്ന കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ ഫര്‍വാനിയ യൂനിറ്റിലെ പ്രധാന പ്രവര്‍ത്തകനും സൈബര്‍ ലോകത്തെ സജീവ സാന്നിധ്യവുമായ സോമകുമാറിനു യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.


അബ്ബാസിയ കലാ സെന്‍ററില്‍ ചേര്‍ന്ന യോഗത്തില്‍ പത്മനാഭന്‍ അദ്ധ്യക്ഷനായിരുന്നു. കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത്, ജനറല്‍സെക്രട്ടറി സജി തോമസ്‌ മാത്യു, അനില്‍കൂക്കിരി, ഷാജു.വി.ഹനീഫ്, സജീവ്‌.എം.ജോര്‍ജ്ജ്, ടി.വി.ജയന്‍, രമഅജിത്‌, ഷംസു, വിജീഷ്.യു.പി, ടി.പി.പത്മനാഭന്‍, കൃഷ്ണമൂര്‍ത്തി, ജനാര്‍ദ്ദനന്‍, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സോമകുമാറിനു ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. കലയുടെ സ്നേഹോപഹാരം കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹികമതും ജനറല്‍സെക്രട്ടറി സജി തോമസ്‌ മാത്യുവും സോമാകുമാറിന് സമ്മാനിച്ചു. സോമകുമാര്‍ മറുപടി പ്രസംഗം നടത്തി. ചടങ്ങിനു യൂണിറ്റ് കണ്‍വീനര്‍ നിസാര്‍.കെ.വി. സ്വാഗതവും പ്രജിത്കുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു.

 

 

 

 

Copyright © 2008 - 15  KALA.   All rights reserved.          Home | Contact Us