*** Welcome to KALA Kuwait ***
പ്രിയ കവി ഒ.എൻ.വിക്ക്
കല കുവൈറ്റിന്റെ യാത്രാമൊഴി

അന്തരിച്ച പ്രശസ്ത കവിയും ജ്ഞാനപീഠപുരസ്കാര ജേതാവും സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന പ്രൊഫ: ഒ.എൻ.വി. കുറുപ്പിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കല കുവൈറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു. ഒ.എൻ.വിയുടെ ഓർമ്മകളും ശീലുകളും നിറഞ്ഞുനിന്ന ചടങ്ങിൽ കുവൈറ്റിലെ സാഹിത്യ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത് ആദരാഞ്ജലികൽ അർപ്പിച്ച് സംസാരിച്ചു. ഫെബ്രുവരി 15, വൈകിട്ട് 6:30ന് അബ്ബസിയ റിഥം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുശോചനയോഗത്തിൽ കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൌഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സാഹിത്യവിഭാഗം സെക്രട്ടറി സജീവ് എം. ജോർജ്ജ് അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു. നൂറ് കണക്കിനാളുകൾ ഒത്തുചേർന്ന ചടങ്ങിന് കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി മൈക്കിൾ ജോൺസൺ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

 

 

 

 

Copyright © 2008 - 16  KALA.   All rights reserved.          Home | Contact Us