Trending

News Details

ഫഹാഹീൽ മേഖല മാതൃഭാഷ പ്രവർത്തകരെ ആദരിച്ചു.

  • 12/12/2023
  • 170 Views

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ് ) കഴിഞ്ഞ 32 വർഷമായി കല കുവൈറ്റ് നടത്തി വരുന്ന സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചവരെ ആദരിക്കുന്ന ചടങ്ങുകൾ സംഘടിപ്പിച്ചു. മാതൃഭാഷാ അധ്യാപകർ, ക്ളാസുകൾ സംഘടിപ്പിക്കുവാൻ ഫ്‌ളാറ്റുകളുൾപ്പടെയുള്ള പഠന സൗകര്യമൊരുക്കിയ രക്ഷിതാക്കൾ മാതൃഭാഷാ പ്രവർത്തകർ, നാലുമേഖലകളിയായി സന്ദർശനം നടത്തിയ കലാജാഥയിൽ അണിനിരന്ന കുട്ടികൾ ഉൾപ്പടെയുള്ളവരെയാണ് ചടങ്ങിൽ കലയുടെ ഉപഹാരങ്ങൾ നൽകി ആദരിച്ചത്.
ഫഹാഹീൽ മേഖലയിൽ മേഖല പ്രസിഡന്റ് സജിൻ മുരളിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി ഉദ്‌ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ, മാതൃഭാഷ ജനറൽ കൺവീനർ അനൂപ് മങ്ങാട്ട്, ഫഹാഹീൽ മേഖല സെക്രട്ടറി ജ്യോതിഷ് പി ജി എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. മാതൃഭാഷ ഫഹാഹീൽ മേഖല കൺവീനർ അജിത് പോൾ സ്വാഗതമാശംസിച്ച ചടങ്ങിന് മാതൃഭാഷ ഫഹാഹീൽ മേഖല ജോയിന്റ് കൺവീനർ അജിത് പണിക്കാടൻ നന്ദി പറഞ്ഞു.