Trending

News Details

സാൽമിയ മേഖല മാതൃഭാഷ പ്രവർത്തകരെ ആദരിച്ചു.

  • 12/12/2023
  • 201 Views

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ് ) കഴിഞ്ഞ 32 വർഷമായി കല കുവൈറ്റ് നടത്തി വരുന്ന സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചവരെ ആദരിക്കുന്ന ചടങ്ങുകൾ സംഘടിപ്പിച്ചു. മാതൃഭാഷാ അധ്യാപകർ, ക്ളാസുകൾ സംഘടിപ്പിക്കുവാൻ ഫ്‌ളാറ്റുകളുൾപ്പടെയുള്ള പഠന സൗകര്യമൊരുക്കിയ രക്ഷിതാക്കൾ മാതൃഭാഷാ പ്രവർത്തകർ, നാലുമേഖലകളിയായി സന്ദർശനം നടത്തിയ കലാജാഥയിൽ അണിനിരന്ന കുട്ടികൾ ഉൾപ്പടെയുള്ളവരെയാണ് ചടങ്ങിൽ കലയുടെ ഉപഹാരങ്ങൾ നൽകി ആദരിച്ചത്.
സാൽമിയ മേഖലയിൽ റിജിൻ രാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് ഉദ്‌ഘാടനം ചെയ്തു , കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ , ട്രെഷറർ അജ്നാസ്, മേഖല സെക്രട്ടറി റിച്ചി കെ ജോർജ്, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി സജി ജനാർദ്ദനൻ, മാതൃഭാഷ ജനറൽ കൺവീനർ അനൂപ് മങ്ങാട്ട് , തുടങ്ങിയവർ ആശംസകളറിയിച്ചു സംസാരിച്ചു, മാതൃഭാഷ മേഖലാ സമിതി കൺവീനർ രാകേഷ് സ്വാഗതം ആശംസിച്ച ചടങ്ങിന് മാതൃഭാഷ സാൽമിയ മേഖല ജോയിന്റ് കൺവീനർ സന്തോഷ് രഘു നന്ദി പറഞ്ഞു