Trending

News Details

കല കുവൈറ്റ് "സിനിമ-ദേശം-രാഷ്ട്രീയം" എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.

  • 09/03/2023
  • 301 Views


കേരള ആർട്ട് ലവേർഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മംഗഫ് ഈസ്റ്റ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "സിനിമ, ദേശം, രാഷ്ട്രീയം," എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ വച്ച് നടന്ന പരിപാടി കല കുവൈറ്റ്‌ പ്രസിഡന്റ്‌ ശൈമേഷ്. കെ. കെ.ഉദ്ഘാടനം ചെയ്തു. യൂണിറ്റ് അംഗം ലിൻസി തെക്കയിലിന്റെ അവതരണ കുറിപ്പിനെ തുടർന്ന് നടന്ന ചർച്ചയിൽ സിനിമയുടെ രാഷ്ട്രീയം, ഭാഷ, സ്ത്രീ വിരുദ്ധത തുടങ്ങിയ വിഷയങ്ങളെ മുൻ നിർത്തി കൊണ്ട് സിനിമാ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും സംസാരിച്ചത് ശ്രദ്ധേയമായി. പരിപാടിക്ക് കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് ആശംസകളർപ്പിച്ച് സംസാരിച്ചു. ട്രഷറർ അജ്നാസ് മുഹമ്മദ്‌, ഫഹഹീൽ മേഖല പ്രസിഡന്റ് സജിൻ മുരളി, മേഖല സെക്രട്ടറി ജ്യോതിഷ് പി. ജി, എന്നിവർ സന്നിഹിതരായിരുന്നു. ഷാജു. വി. ഹനീഫ് പരിപാടിയുടെ മോഡറേറ്റർ ആയി പ്രവർത്തിച്ചു. യൂണിറ്റ് കൺവീനർ ഷാനി വിജയൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ജയചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.