*** Welcome to KALA, Kuwait ***
മഹബുള്ളയില്‍ മെഡിക്കല്‍ ക്യാപ് സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേർസ് അസ്സോസിയേഷ൯, കല കുവൈറ്റ്‌ ഫിന്റ്റാസ്-എ മഹബുള്ള-സി യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ മഹബുള്ളയില്‍ ആരോഗ്യ പരിശോധന ക്യാമ്പ്‌ സംഘടിപ്പിച്ചു. നേരത്തെ രജിസ്റ്റര്‍ ചെയ്ത യൂണിറ്റ് പരിധിയിലെ ഇന്ത്യക്കാരും മറ്റു രാജ്യക്കരുമടക്കം 200 ഓളം പേര്‍ ക്യാമ്പില്‍ പരിശോധന നടത്തി.


ക്യാമ്പ്‌ കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ഷാജു.വി.ഹനീഫിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഫിന്റ്റാസ്-എ യൂണിറ്റ് കണ്‍വീനര്‍ ജയന്‍ ഓച്ചിറ സ്വാഗതവും മഹബുള്ള-സി കണ്‍വീനര്‍ കെ.ജെ.ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു. ക്യാമ്പിന് നേതൃത്വം നല്‍കിയ ഡോ.ആന്‍സി ആനന്ദ്‌, പരാ മെഡിക്കല്‍ ടീം അംഗങ്ങളായ ജയ്സൺ മാത്യു, അനീഷ്, എൽദോ ജോൺ, സുബിൻ വർഗ്ഗീസ്, സാം.പി.മാത്യു, ജോസ്പോൾ ജയിംസ് എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ട്രഷറര്‍ അനിൽ കുക്കിരി, ഷാജു ഹനീഫ്, റോയനെൽസൺ, മൈക്കള്‍ ജോൺസൺ, ജിജോ ഡൊമിനിക്, രഞ്ജിത്.എം.സുധാകരൻ എന്നിവര്‍ കൈമാറി.

 

 

 

 

Copyright © 2008 - 15  KALA.   All rights reserved.          Home | Contact Us