*** Welcome to KALA, Kuwait ***
കെ.കെ.നായര്‍ക്ക് യാത്രയയപ്പ് നല്‍കി

കുവൈറ്റ്‌ സിറ്റി: നീണ്ട 24 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ മംഗഫ്-എ യൂണിറ്റിലെ സജീവ പ്രവര്‍ത്തകന്‍ കെ.കെ.നായര്‍ക്ക് കല കുവൈറ്റ്‌ പ്രവര്‍ത്തകര്‍ സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.


മംഗഫിലെ ഫഹഹീല്‍ കല സെന്‍ററില്‍ നടന്ന പരിപാടിയില്‍ ടി.ആര്‍.സുധാകരന്‍ അദ്ധ്യക്ഷനായിരുന്നു. കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത്, ജനറല്‍സെക്രട്ടറി സജി തോമസ്‌ മാത്യു കേന്ദ്ര ഭാരവാഹികളായ അനില്‍കൂക്കിരി, ഷാജു.വി.ഹനീഫ്, രഖീല്‍.കെ.മോഹന്‍ദാസ്‌, എന്‍.അജിത്കുമാര്‍, പൊന്നപ്പന്‍, ആസഫ് അലി, ജി.സനല്‍കുമാര്‍, സുകുമാരന്‍, ജെയിംസ്‌.കെ.തോമസ്‌, കെ.പി.ഷൈന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. കെ.കെ.നായര്‍ മറുപടി പ്രസംഗം നടത്തി.


കെ.കെ.നായര്‍ക്കുള്ള കലയുടെ സ്നേഹോപഹാരം പ്രസിഡണ്ട്‌ ടി.വി.ഹിക്മത്തും ക്ഷേമനിധി തുക ജനറല്‍സെക്രട്ടറി സജി തോമസ്‌ മാത്യുവും നല്‍കി. ചടങ്ങിനു യൂണിറ്റ് കണ്‍വീനര്‍ രവീന്ദ്രന്‍പിള്ള സ്വാഗതവും കായിക വിഭാഗം സെക്രട്ടറി ജോജോ ഡൊമനിക് നന്ദിയും പ്രകാശിപ്പിച്ചു.

 

 

 

 

Copyright © 2008 - 15  KALA.   All rights reserved.          Home | Contact Us