*** Welcome to KALA, Kuwait ***
നായനാരെ അനുസ്മരിച്ചു


കുവൈറ്റ്‌ സിറ്റി: കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രി ഇ.കെ.നായനാരെ കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ അനുസ്മരിച്ചു. മംഗഫ് കലാ സെന്‍ററില്‍ നടന്ന അന്സുസ്മരണ പരിപാടിയില്‍ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കെ.പി.രാമകൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു.

പച്ചയായ മനുഷ്യനായി ജീവിക്കുകയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത നായനാര്‍ പൊതു പ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയാണ്. നിസ്വാര്‍ത്ഥരായ പൊതു പ്രവര്‍ത്തകരില്‍ പ്രധാനിയായിരുന്നു സഖാവ് നായനാര്‍. ജനമനസുകളില്‍ എന്നും ജീവിക്കുന്ന ഓര്‍മ്മയായി നായനാര്‍ നിലനില്‍ക്കുമെന്നും മുഖ്യ പ്രഭാഷണം നടത്തികൊണ്ട് കെ.പി.രാമകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.

ചടങ്ങില്‍ കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത് അദ്ധ്യക്ഷനായിരുന്നു. സാഹിത്യവിഭാഗം സെക്രട്ടറി വികാസ് കീഴാറ്റൂര്‍ അനുസ്മരണകുറിപ്പ് അവതരിപ്പിച്ചു. കലയുടെ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ നായനാരുടെ ജീവിതം പകര്‍ത്തിയ ഡോകുമെന്ററിയുടെ പ്രദര്‍ശനവും തദവസരത്തില്‍ നടന്നു. പീതന്‍.കെ.വയനാട് കവിതാലാപലനം നടത്തി. സമ്മേളനത്തിന് കല കുവൈറ്റ്‌ ജനറല്‍സെക്രട്ടറി സജി തോമസ്‌ മാത്യു സ്വാഗതവും ഫഹഹീല്‍ മേഖല സെക്രട്ടറി സുഗതകുമാര്‍ നന്ദി രേഖപ്പെടുത്തി.

 

 

 

 

Copyright © 2008 - 15  KALA.   All rights reserved.          Home | Contact Us