*** Welcome to KALA, Kuwait ***
വര്‍ഗീയ വിരുദ്ധ സമ്മേളനം

എന്ത് വില നല്‍കിയും നാടിന്‍റെ മത നിരപേക്ഷത സംരക്ഷിക്കാന്‍ ഇടതു മതനിരപേക്ഷ ശക്തികള്‍ മുന്നിലുണ്ടാകുമെന്നു സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രസ്താവിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധിഘട്ടത്തിൽ പ്രവാസി മലയാളികൾ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കലയുടെ ഈ മഹാസമ്മേളനമെന്നു കല കുവൈറ്റ്‌ സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞു. കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത് അദ്ധ്യക്ഷനായിരുന്നു.
രാജ്യത്തിന് എന്ത് സംഭവിക്കും എന്ന ആശങ്ക വ്യാപകമാവുകയാണ്. വർഗീയതപോലെ ജനജീവിതം ആകെ തകർക്കുന്ന ഉദാരവത്കരണനയം മറ്റൊരു വിപത്തായി രാജ്യത്തെ പ്രതിസന്ധിയിലാകുന്നു.
വർഗീയതും ഉദാരണവത്കരണ നയങ്ങളും രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.

കർഷക ആത്മഹത്യ രാജ്യത്ത് 26 ശതമാനമായി വർദ്ധിച്ചിരിക്കുന്നു. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റ് തുലക്കുകയാണ്. ഈ വർഷം എഴുപതിനായിരം കോടി രൂപയുടെ ഓഹരികളാണ് വിൽക്കുന്നത്. റെയിൽ‌വേ അടക്കം സ്വകാര്യവത്കരിക്കുകയാണ്. രാജ്യത്തെ തൊഴിലാളികൾ ത്യാഗപൂർണ്ണമായ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കുകയാണ് മോഡി ഗവൺ‌മെന്റ്. 80 കോടി ജനങ്ങൾ ഇന്ന് 20 രൂപകൊണ്ട് നിത്യവൃത്തി കഴിക്കുകയാണ്. പാവപ്പെട്ടവനെ ദ്രോഹിക്കുകയും 1 ശതമാനം വരുന്ന കോർപ്പറേറ്റുകൾക്ക് 5 ശതമാനം ഇളവു ചെയ്യുന്ന സാമ്പത്തിക നയമാണ് ബിജെപി തുടരുന്നത്.
കേരളത്തിന്റെ കടലോരമേഖലയിൽ ജീവിക്കുന്ന തൊഴിലാളികളുടെ ആവാസ വ്യവസ്ഥ തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കടൽ‌സമ്പത്ത് കൊള്ളയടിക്കാൻ ബഹുരാഷ്ട്ര കുത്തകൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ്.
ഒരു ലക്ഷത്തി പതിനായിരം കോടി രൂപയുടെ സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കുള്ള തുക ബിജെപി ഗവൺ‌മെന്റ് വെട്ടിക്കുറച്ചിരിക്കുകയാണ്.
മോഡി ഗവൺ‌മെന്റ് കുറഞ്ഞ സമയം കൊണ്ട് അഴിമതിയുടെ ചാമ്പ്യന്മാരായി മാറിയിരിക്കുന്നു. യുപിഎ ഗവൺ‌മെന്റിനെ നാണിപ്പിക്കുന്ന രീതിയിലായിരിക്കുന്നു ബിജെപി ഗവൺ‌മെന്റ് അഴിമതിക്കാര്യത്തിൽ.
പൊതുവിതരണവുമായി ബന്ധപ്പെട്ട് ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഒരേപോലെ അഴിമതി കേസിൽ പ്രതികളായിരിക്കുന്നു.
കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപവീതം ഓരോ ഇന്ത്യക്കാരന്റേയും ബാങ്ക് അക്കൌണ്ടുകളിൽ ഇടുമെന്നാണ് മോഡി ഇലക്ഷൻ സമയത്ത് വാഗ്ദാനം ചെയ്തിരുന്നത്. ചില്ലറവ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലും യുപി‌എ ഗവൺ‌മെന്റിന്റെ നയം നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. പ്രക്ഷോഭങ്ങളെ വർഗീയമായ ചേരിതിരിവോടെ നേരിടാമെന്നാണ് ആർ‌എസ്‌എസ് കണക്കാക്കുന്നത്. ബിജെപിയുടെ വർഗീയവത്കരണത്തെ എതിർക്കുന്ന ഇടതുപക്ഷത്തെ ഇല്ലായ്മ ചെയ്യുക എന്നതാണ് ആർ‌എസ്‌എസ് ലക്ഷ്യം വയ്ക്കുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യസമരം മൂർധന്യാവസ്ഥയിൽ എത്തിനിൽക്കുമ്പോഴാണ് ആർ‌എസ്‌എസ് ജനിച്ചത്. ആർ‌എസ്‌എസ്സിന് ഹിന്ദുത്വവുമായി യാതൊരു ബന്ധവുമില്ല. ഹിറ്റ്ലറുടെ നാസിപാർട്ടിയുമായാണ് ആർ‌എസ്‌എസ്സിന് താദാത്മ്യം പ്രാപിക്കേണ്ടത്. ഗോൾവാർക്കറിനെ ഉദ്ദരിച്ചുകൊണ്ട് പിണറായി വ്യക്തമാക്കി. ആർ‌എസ്‌എസ് ഹിറ്റ്ലറുടെ ആശയമാണ