സമരങ്ങൾ നിരീക്ഷിക്കാൻ രാജ്യത്ത് പ്രത്യേക വകുപ്പ് രൂപീകരിക്കുന്നു

കുവൈറ്റ് സിറ്റി > കുവൈറ്റില്‍ ഉണ്ടാവുന്ന തൊഴില്‍ സമരങ്ങള്‍ ഒഴിവാക്കാനും അത്തരം കമ്പനികളെ നിരീക്ഷിക്കാനും പ്രത്യേക വകുപ്പുകള്‍ രൂപീകരിക്കുമെന്ന് പബ്ലിക് അതോറിറ്റി മാന്‍ പവറിന്റെ ആക്ടിങ് ജനറലായ അബ്ദുള്ള അല്‍ മുത്തവ്വ അറീയിച്ചു. രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ അടിക്കിടെ ഉണ്ടാവുന്ന സമരങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ വകുപ്പ് രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് കരുതുന്നു.

ഈയടുത്ത കാലത്തായി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കമ്പനികളിലുള്‍പ്പെടെ മാസങ്ങളായി ശമ്പളം മുടങ്ങുകയും തൊഴിലാളികള്‍ കടുത്ത ദുരിതത്തിലാവുകയും ചെയ്ത വാര്‍ത്തകള്‍ ഉണ്ടായത്. ഇപ്പോഴും ആയിരക്കണക്കിന് വരുന്ന പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടായിട്ടുമില്ല.തൊഴിലാളികളുടെ ശമ്പളമുള്‍പ്പെടയുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ കാലതാമസം വരുത്തുന്ന കമ്പനികളുടെ സര്‍ക്കാര്‍ ഫയലുകള്‍ മരവിപ്പിക്കുമെന്നും അബ്ദുള്ള അല്‍ മുത്തവ്വയെ ഉദ്ദരിച്ച് പ്രാദേശിക ഭാഷാ ദിനപത്രം അല്‍ഷാഹിദ് റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply