സുമനസ്സുകളുടെ സഹായം തേടി കോട്ടയം സ്വദേശി

കുവൈറ്റ് സിറ്റി: കാൻസർ ബാധിച്ച്‌ ഫർവാനിയ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കോട്ടയം സ്വദേശി ബിന്ദു പ്രസാദ്‌ സുമനസ്സുകളുടെ സഹായം തേടുന്നു. കഴിഞ്ഞ ഒന്നര വർഷമായ്‌ കുവൈറ്റിൽ ജോലി ചെയ്ത്‌ വരികയായിരുന്നു ഇവർ. ചികിൽസയുടെ ഭാഗമായ്‌ ഒരു ശസ്ത്രക്രിയ നടന്നു, ഇപ്പോൾ തീരെ അവശയാണ്. നാട്ടിലേക്ക്‌ കൊണ്ട്‌ പോകുന്നതിന് എംബസി മുഖേന ഓട്ട്‌പാസ്‌ റെഡിയാക്കിയിട്ടുണ്ട്‌. ബിന്ദുവിനു‌ നാട്ടിൽ 4 കുട്ടികളുണ്ട്‌, ഒരു കുട്ടി ഡിഗ്രിക്ക്‌ പഠിക്കുന്നു.

സാമ്പത്തികമായ്‌ പിന്നോക്കം നിൽക്കുന്ന ഇവരെ സഹായിക്കാൻ താത്പര്യമുള്ളവർക്ക് കല കുവൈറ്റ് പ്രവർത്തകരെ 66863957, 60383336, 60991998, 55484818, 66736369, 66097405, 66117670 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You May Also Like

Leave a Reply