സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണത്തിൽ പ്രതിഷേധിക്കുക: കല കുവൈറ്റ്

കുവൈറ്റ് സിറ്റി: സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് കല കുവൈറ്റ്. കൈയ്യൂക്കുകൊണ്ട്‌ കാര്യം നേടാം എന്ന് കരുതുന്ന സംഘപരിവാർ ഭീരുത്വമാണ് ഈ സംഭവത്തോടെ വെളിവാകുന്നത്‌. മാട്ടിറച്ചിയുടേയും, ഗോരക്ഷയുടേയും പേരിൽ സംഘപരിവാർ രാജ്യത്തിന്റെ പലഭാഗത്തും അക്രമങ്ങൾ അഴിച്ചു വിടുന്ന സാഹചര്യമാണുള്ളത്‌. സി.പി.ഐ.എമ്മിന്റെ ആസ്ഥാനത്ത്‌ അതിക്രമിച്ച്‌ കയറി നടത്തിയ കയ്യേറ്റ ശ്രമം ദുരൂഹതയുണർത്തുന്നതാണ്. ഇതിനെതിരെ ശക്തമായ ജനരോഷം ഉയർന്ന് വരണമെന്നും സംഘപരിവാർ ആക്രമണങ്ങൾക്കെതിരെ ജാഗരൂകരകാണമെന്നും കല കുവൈറ്റ്‌ പ്രസിഡന്റ്‌ സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി എന്നിവർ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

You May Also Like

Leave a Reply