മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ വനിതാവേദി കുവൈറ്റ് പ്രതിഷേധിച്ചു

കുവൈറ്റ് സിറ്റി: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ വനിതാവേദി കുവൈറ്റ് പ്രതിഷേധിച്ചു. കൽബുർഗിക്കും, പൻസാരെക്കും ശേഷം കൊല്ലപ്പെടുന്ന ഗൗരി ലങ്കേഷിന്റെ മരണം അതിദാരുണമാണ്. പ്രതികരിക്കുന്നവരെ ഇല്ലാതാക്കുക എന്ന ഭീകര അവസ്ഥയിലേക്ക് കൂടിയാണ് ഇത് വിരൽ ചൂണ്ടുന്നത്. ഇതിനെതിരെ ഇന്ത്യയിലെ മതേതര സമൂഹവും, വനിതാ കൂട്ടായ്മകളും ശക്തമായ നിലപാടെടുക്കണം. ഇത്തരം ഫാസിസ്റ്റ് നയങ്ങൾ ഏത് പാർട്ടിയുടേതായാലും അംഗീകരിക്കാൻ കഴിയില്ല. സമൂഹത്തിൽ ഉയർന്നു വരുന്ന എത്രശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് രീതി ഭരണകൂടം പിന്തുടരുന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും, കുറ്റക്കാരെ കണ്ടെത്തുന്നതിന് കർണ്ണാടക ഗവൺമെന്റ് ശക്തമായ അന്വേഷണം നടത്തണമെന്നും പ്രമേയത്തിലൂടെ വനിതാവേദി കുവൈറ്റ് ആവശ്യപ്പെട്ടു.

You May Also Like

Leave a Reply