ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

കുവൈറ്റ് സിറ്റി: പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിന് വേണ്ടി അബ്ബാസിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ സഹകരണത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. അബുഹലീഫ കല സെന്ററിൽ വച്ചു നടന്ന പരിപാടി കല കുവൈറ്റ് പ്രസിഡന്റ്‌ ആർ. നാഗനാഥൻ ഉത്ഘാടനം ചെയ്തു. അബുഹലീഫ മേഖല ആക്ടിങ് പ്രസിഡന്റ്‌ മണിക്കുട്ടൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ, ജോയിന്റ് സെക്രട്ടറി എം.പി മുസ്ഫർ, സാമൂഹികവിഭാഗം സെക്രട്ടറി ജിജി ജോർജ് സാമൂഹ്യപ്രവർത്തകൻ ജയേഷ് എന്നിവർ സംസാരിച്ചു. മേഖലാ എക്സിക്യൂട്ടീവ് അംഗങ്ങളായ നാസർ കടലുണ്ടി സ്വഗതവും സുമേഷ് നന്ദിയും പറഞ്ഞു. മെഹ്ബൂള പ്രദേശത്തെ വിവിധ ക്യാമ്പുകളിലായ് താമസിക്കുന്ന 200ഓളം പേർക്കാണ് ഭക്ഷണം വിതരണം ചെയ്തത്.

Leave a Reply