ബാലവേദി കുവൈറ്റ് നാടക കളരി സംഘടിപ്പിക്കുന്നു.

 കുവൈറ്റ് സിറ്റി: ബാലവേദികുവൈറ്റിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ മാതൃഭാഷ പഠന ക്ലാസ്സിലെ കുട്ടികൾക്കും ബാലവേദി കുവൈറ്റിലെ കുട്ടികൾക്കുമായി അവരുടെ സർഗവാസനകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നാട്ടിൽ നിന്നും ഇവിടെയെത്തിയിട്ടുള്ള മലയാളം മിഷൻ അധ്യാപകൻ കുഞ്ഞികൃഷ്ണൻ മാഷിന്റെ നേതൃത്വത്തിൽ നാടക കളരിയും സംഘടിപ്പിക്കുന്നു. ജൂലൈ 22,23, 24 തീയതികളിലായി യഥാക്രമം അബ്ബാസ്സിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, സാൽമിയ കല സെന്റർ, മംഗഫ് കല സെന്റർ എന്നിവിടങ്ങളിലായാണ് നാടക കളരികൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: അബ്ബാസ്സിയ: 97910261, സാൽമിയ: 55484818, അബു ഹലീഫ-ഫഹാഹീൽ: 69940832

You May Also Like

Leave a Reply