ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

BalavediInd2019_AB01

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗവേദിയായ ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മേഖല മാതൃഭാഷ സമിതിയുമായി ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. അബ്ബാസിയ കല സെന്ററിൽ നടന്ന സ്വാതന്ത്യ്രദിന പരിപാടി മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗം രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയത്തിലകപ്പെട്ട് മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചുള്ള കുറിപ്പ് കുമാരി അലീന റോബർട്ടും സ്വാതന്ത്ര്യദിന സന്ദേശം മാസ്റ്റർ അദ്വൈതും വായിച്ചു. ബാലവേദി കുവൈറ്റ് അബ്ബാസിയ പ്രസിഡണ്ട് ഡെനീസ് സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേലളനത്തിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടികെ സൈജു, മേഖല സെക്രട്ടറി ശൈമേഷ്, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ജോസഫ് പണിക്കർ, ബാലവേദി മേഖല രക്ഷാധികാരി സ്‌ക്കറിയ ജോൺ ബാലവേദി കുവൈറ്റ് ജോയന്റ് സെക്രട്ടറി കുമാരി അഭിരാമി അജിത്ത്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മഹാത്മാഗാന്ധി ക്ലബ് സെക്രട്ടറി കുമാരി മാർവൽ ജെറാൾഡ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മാസ്റ്റർ ആൽവിൻ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾക്കായി വിവിധ വിഭാഗങ്ങളിൽ പ്രസംഗം, ദേശഭക്തിഗാനം, പ്രച്ഛന്ന വേഷം തുടങ്ങിയ മത്സരങ്ങളും ഒരുക്കിയിരുന്നു.

 

കൂടുതൽ ഫോട്ടോകൾക്ക് ഫേസ്‌ബുക്ക് ആൽ‌ബം സന്ദർശിക്കുക: ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply