പ്രവാസികളെ പരിഗണിച്ച ബഡ്ജറ്റ്‌: കല കുവൈറ്റ്‌

കുവൈറ്റ്‌ സിറ്റി: ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്‌ പ്രവാസികൾക്ക്‌ ആശ്വാസം പകരുന്നതാണെന്ന് കല കുവൈറ്റ്‌. ചരിത്രത്തിലാദ്യമായാണു ഒരു ബഡ്ജറ്റിൽ പ്രവാസികൾക്ക്‌ ഇത്രയധികം പരിഗണന ലഭിക്കുന്നത്‌. ലോകത്താകമാനമുള്ള പ്രവാസികളെ പരിഗണിച്ചു കൊണ്ടുള്ള പദ്ധതികൾക്കും ബഡ്ജറ്റിൽ ഊന്നൽ നൽകുന്നു. നോർക്കയ്ക്ക്‌ 61 കോടിയടക്കം പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കായി 100 കോടിയാണു ബഡ്ജറ്റിൽ മാറ്റി വെച്ചിരിക്കുന്നത്‌. പ്രവാസി ക്ഷേമപെൻഷനടക്കം എല്ലാ ക്ഷേമ പെൻഷനുകളും വർദ്ധിപ്പിച്ച ജനകീയ ബഡ്‌ജറ്റ്‌ അവതരിപ്പിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സർൽകാരിനെ അഭിനന്ദിക്കുന്നതായി കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ.സജി, പ്രസിഡന്റ്‌ സുഗതകുമാർ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Leave a Reply