പ്രയാസം അനുഭവിക്കുന്ന തൊഴിലാളികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹിക വിഭാഗത്തിന്റെ നേതൃത്വത്തിൽ, കുവൈറ്റ് ഓർത്തഡോക്സ് മഹാ ഇടവക വനിതാ വിഭാഗത്തിന്റെ സഹകരണത്തോടെ കേരള ഖറാഫി നാഷണൽ കമ്പനിയിൽ ശമ്പളം കിട്ടാതെ പ്രയാസം അനുഭവിക്കുന്ന തൊഴിലാളികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. അബുഹലീഫ കല സെന്റെറിൽ വെച്ച് നടന്ന പരിപാടി കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാർ ഉത്ഘാടനം ചെയ്തു. പ്രശസ്ത മിമിക്രി കലാകാരന്മാരായ സിറാജ് കാലിക്കറ്റ്, സജി ഓച്ചിറ എന്നിവർ ചേർന്ന് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. അരി, പയർ വർഗ്ഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ് വിതരണം ചെയ്തത്.
അബുഹലീഫ മേഖല പ്രസിഡണ്ട് പി.ബി സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ അബുഹലീഫ മേഖല സെക്രട്ടറി എം.പി മുസഫർ സ്വാഗതവും, അബുഹലീഫ മേഖല കമ്മിറ്റി അംഗം അജീഷ് നന്ദിയും പറഞ്ഞു.

Leave a Reply