ചികിൽസാ സഹായം കൈമാറി

അസുഖ ബാധിതനായി നാട്ടിലേക്ക്‌ പോയ കല കുവൈറ്റ്‌ അംഗമായിരുന്ന ലിനു തോമസിന്റെ ചികിത്സ സഹായ ധനം കൈമാറി. ലിനുവിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.വാസുദേവൻ സഹായധനമായ 2,34,080 രൂപ ലിനു തോമസിന് കൈമാറി.

കല കുവൈറ്റ് ജോ:സെക്രട്ടറി പ്രസീത് കരുണാകരൻ, കല കുവൈറ്റ്‌ മുൻ പ്രസിഡന്റ്‌ R.നാഗനാഥൻ, CPIM ഏരിയാ കമ്മിറ്റി അംഗം R.രമേശ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നികേഷ് തമ്പി, R.ഷൈലജ, CPIM ലോക്കൽ കമ്മിറ്റി അംഗം തമ്പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

Leave a Reply