ക്രിക്കറ്റ് ലോകകപ്പ് 2019 – പ്രവചന മത്സരം

പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

കുവൈറ്റ് സിറ്റി: കേരള ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മെഹ്ബൂള എഫ് യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ലോകകപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. മെയ് 30 മുതൽ ജൂൺ 21 വരെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ലോകകപ്പ് നേടുന്ന ടീം, കൂടുതൽ റൺ നേടുന്ന കളിക്കാരൻ, കൂടുതൽ വിക്കറ്റ് നേടുന്ന കളിക്കാരൻ എന്നീ മൂന്ന് ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കല കുവൈറ്റ് വെബ്‌സൈറ്റായwww.kalakuwait.com വഴി ഉത്തരങ്ങൾ നല്കാവുന്നതാണ്. കൂടുതൽ ശരിയുത്തരം നൽകുന്നവർ വിജയികളാകും. ഒന്നിൽ കൂടുതൽ പേർ വന്നാൽ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും. ഒന്നാം സ്ഥാനം നേടുന്നയാൾക്ക് അൽബ വാച്ചും, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം ജെ.ബി.എൽ ബ്ലൂടൂത്ത് ഹെഡ്സെറ്റ്, പവർ ബാങ്ക് എന്നിവ സമ്മാനമായി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *