കേരള പ്രവാസി ക്ഷേമ ബോർഡ്‌ പുനസംഘടിപ്പിച്ച ഇടതുപക്ഷ സർക്കാരിനു അഭിവാദ്യങ്ങൾ: കല കുവൈറ്റ്‌

കുവൈറ്റ്‌ സിറ്റി: കേരള പ്രവാസി ക്ഷേമ ബോർഡ്‌ പുനസംഘടിപ്പിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് കല കുവൈറ്റ്‌ അഭിവാദ്യമർപ്പിച്ചു. പ്രവാസികളെ ഈ സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുന്നുവെന്നാണു ബോർഡ്‌ പുനസംഘടിപ്പിച്ചതിലൂടെ വ്യക്തമാകുന്നത്‌. സംസ്ഥാന ബഡ്ജറ്റിൽ പ്രവാസി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുകയും, പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായ്‌ കൂടുതൽ തുക നീക്കി വെക്കുകയും ചെയ്തിരുന്നു.  പ്രവാസി ക്ഷേമ ബോർഡ്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കല കുവൈറ്റ്‌ സജീവ പ്രവർത്തകൻ‌ എൻ.അജിത്‌ കുമാറിനും, ക്ഷേമ ബോര്‍ഡിന്റെ  ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ എംഎല്‍എ പി ടി കുഞ്ഞുമുഹമ്മദിനും കല കുവൈറ്റ്‌ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. പുതിയ ബോർഡിനു പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും, അതിനായി കുവൈറ്റിലെ മലയാളികളുടെയാകെ സംഘമെന്ന നിലയിൽ കലയുടെ പിന്തുണ ഉണ്ടാകുമെന്നും പ്രസിഡന്റ്‌ സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Leave a Reply