കുവൈത്തില്‍ ദുരിതത്തിലായ തൊഴിലാളികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കൊച്ചി : മാസങ്ങളായി ശമ്പളംകിട്ടാതെ കുവൈത്തില്‍ നൂറുകണക്കിന് മലയാളികളടക്കം തൊഴിലാളികള്‍ ദുരിതത്തില്‍. പ്രധാന സ്ഥാപനമായ ഖറാഫി നാഷണലിലെ തൊഴിലാളികളാണ് ദുരിതമനുഭവിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള വൃത്തിഹീനമായ ക്യാമ്പുകളിലാണ് ദുരിതജീവിതം.

സെപ്തംബര്‍മുതല്‍ ജനുവരിവരെയുള്ള അഞ്ചുമാസത്തെ ശമ്പളമാണ് തൊഴിലാളികള്‍ക്ക് കിട്ടാനുള്ളത്. ജീവനക്കാരുടെ ക്യാമ്പുകളില്‍ ഭക്ഷണം മാത്രം കിട്ടുന്നുണ്ട്. ഇത് അവിടെയുള്ള സന്നദ്ധ സംഘടനകള്‍ എത്തിക്കുന്നതാണ്. പ്രാഥമികാവശ്യങ്ങള്‍ക്കായി വൃത്തിഹീനമായ വെള്ളമാണ് ഉപയോഗിക്കുന്നത്.

പരാതി നല്‍കിയിട്ടും കുവൈത്തിലെ ഇന്ത്യന്‍ എംബസി നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇതിനിടെ സ്ഥാപനം കേരളത്തില്‍നിന്ന് വീണ്ടും റിക്രൂട്ട്മെന്റ് നടത്താന്‍ ശ്രമിക്കുന്നതായും അറിയുന്നു.  സംഭവത്തെക്കുറിച്ച് തൊഴിലാളികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതി നോര്‍ക്കയ്ക്ക് കൈമാറിയതായി തൊഴിലാളികള്‍ക്ക് വിവരം ലഭിച്ചു.

You May Also Like

Leave a Reply