കുരുന്നുകൾക്ക്‌ ആവേശമായി മാതൃഭാഷാ പഠന പ്രവേശനോൽസവം

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന മാതൃഭാഷാ പഠന ക്ലാസ്സുകളുടെ അബുഹലീഫ മേഖലാ പ്രവേശനോൽസവം സംഘടിപ്പിച്ചു. അബുഹലീഫ കലാ സെന്ററിൽ വെച്ച്‌ നടന്ന പരിപാടി കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ.സജി ഉദ്ഘാടനം ചെയ്തു. അബുഹലീഫ മേഖലാ ആക്ടിംഗ്‌ പ്രസിഡന്റ്‌ പി.ആർ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മാതൃഭാഷാ സമിതി മേഖലാ കൺവീനർ പ്രജോഷ്‌ സ്വാഗതം പറഞ്ഞു. അബുഹലീഫ കല സെന്ററിൽ നടക്കുന്ന ക്ലാസ്സിന്റെ ഉദ്ഘാടനം മാതൃഭാഷാ സമിതി രക്ഷാധികാരി ജോസഫ്‌ പണിക്കർ ഉദ്ഘാടനം ചെയ്തു.

മാതൃഭാഷാ സമിതി ജനറൽ കൺവീനർ സജീവ്‌ എം. ജോർജ്ജ്‌, അബുഹലീഫ മേഖലാ സെക്രട്ടറി മുസ്ഫർ, ട്രഷറർ രമേശ്‌ കണ്ണപുരം, കേന്ദ്രകമ്മിറ്റി അംഗം നാസർ കടലുണ്ടി എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു. തുടർന്ന് പഠന ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികൾ നടന്നു. അബുഹലീഫ മേഖലാ കമ്മിറ്റിയംഗം ഓമനക്കുട്ടൻ നന്ദി രേഖപ്പെടുത്തി.

You May Also Like

Leave a Reply